താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോൾഗാട്ടി. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാൽ പച്ചക്ക് പറയേണ്ടി വരുമെന്നും അമ്മ വിളിക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയിൽ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ തുറന്നടിച്ചു.
“ഞാൻ വല്ലതും പറഞ്ഞു കഴിഞ്ഞാൽ പച്ചക്ക് പറയേണ്ടിവരും. വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗിൽ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡണ്ടായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്”.
“ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം അമ്മയുടെ പ്രസിഡണ്ടായി വന്നാൽ നന്നായിരിക്കും. ഇപ്പോൾ പണത്തിന്റെ പേരിൽ നടക്കുന്ന ആരോപണങ്ങളും ഉണ്ടാകും”-ധർമ്മജൻ പറഞ്ഞു.