ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ.ഐസിസിയെ നയിക്കാൻ പോകുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമാകും
35-കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദ്ദേഹം ഉടനെ രാജിവയ്‌ക്കും.
ചൊവ്വാഴ്ചവരെയാണ് നാമനിർദ്ദേശ പട്ടിക സമർക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും ഇല്ലാതിരുന്നതോടെയാണ് ജയ്ഷായെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ന്യൂസിലൻഡ് കാരനായ നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഷായ്‌ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്.
നേരത്തെ ജഗ് മോഹൻ ഡാൽമിയയും ശരത് പവാറുമാണ് ഐസിസി ചെയർമാൻ പദവിയിലെത്തിയ ഇന്ത്യക്കാർ. ഗ്രെഗ് ബാർക്ലേ 2020 നവംബറിലാണ് ഐസിസിയുടെ ചെർമാനാകുന്നത്. 2022-ലും അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ്ഷാ 2019ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു. 2022-ൽ വീണ്ടും ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
Congratulations to BCCI Honorary Secretary Mr. Jay Shah for being elected unopposed as the next Independent Chair of the International Cricket Council.@JayShah pic.twitter.com/sKZw4mdRvi
— BCCI (@BCCI) August 27, 2024















