ഹൈദരാബാദ്: ഭൂലക്ഷ്മീ ക്ഷേത്രത്തിന് നേരെ ആക്രമണം. സന്തോഷ് നഗർ രക്ഷപുരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ദേവി വിഗ്രഹമാണ് അക്രമികൾ തകർത്തത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പ്രദേശവാസികളും ഭക്തരും ക്ഷേത്രത്തിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിന് നേരെ ആക്രമണം സ്ഥിരം സംഭവമാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇത് നടക്കുന്നുവെന്ന് ബിജെപി ഭാഗ്യ നഗർ ജില്ലാ പ്രസിഡൻ്റ് സംറെഡ്ഡി സുരേന്ദർ റെഡ്ഡി പറഞ്ഞു. വിനായക മണ്ഡപവും അക്രമികൾ തകർത്തിരുന്നു. പിന്നിൽ ബിസിനസ് മാഫിയയാണെന്നും ആരോപണമുണ്ട്.















