‘നിങ്ങളുടെ സ്നേഹം മനസിലാക്കുന്നു; ടവറുകളിൽ നിന്ന് താഴെയിറങ്ങൂ, സുരക്ഷയാണ് പ്രധാനം; തെലങ്കാനയിൽ പ്രസംഗത്തിനിടെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ്: ജനങ്ങൾ ടവറിന് മുകളിൽ കയറിയതിനെ തുടർന്ന് പ്രസംഗം താത്ക്കാലികമായി നിർത്തിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നിർമ്മലിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംഭവം. ...