ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചമന്തി നൽകിയെന്ന് ആരോപണം. തെലങ്കാനയിലെ കോതപ്പള്ളി സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഉച്ചഭക്ഷണം കഴിച്ചെത്തിയ കുട്ടികളിൽ പലരും അസ്വസ്ഥതകൾ പ്രകടിപ്പിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. ഉച്ചഭക്ഷണം വാങ്ങാനായി കൂടുതൽ കുട്ടികൾ എത്തിയതോടെ കറി തീർന്നു പോയെന്നും തുർന്നാണ് മുളകും എണ്ണയും ചേർത്ത് ചോറ് നൽകിയതെന്നും പ്രധാനാദ്ധ്യാപകൻ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട്.