ആലപ്പുഴ : ശരദ് പവാർ വിഭാഗം എൻ.സി.പി. കേരളാ ഘടകത്തിലെ കലാപം പുതിയ ഘട്ടത്തിലേക്ക് തിരിയുന്നു. കേരളാ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രി പദവിയിൽ നിന്നും പുറത്താക്കി അവിടെ കുട്ടനാട് എം എൽ എ തോമസ് കെ. തോമസിനെ പ്രതിഷ്ഠിക്കാൻ തീരുമാനമായതായി റിപ്പോർട്ട്.
സംസ്ഥാന പ്രസിഡന്റ്ആയി പിസി ചാക്കോ എത്തിയത് മുതൽ എൻ സി പി കേരള ഘടകത്തിൽ പല രീതിയിൽ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിച്ചു വരികയായിരുന്നു. അവയൊക്കെ ഏകദേശം വെടി നിർത്തൽ ഘട്ടത്തിലെത്തി എന്നാണ് സൂചന. അതിന്റെ ഭാഗമായി .കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സാധ്യത. പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് മന്ത്രിയായേക്കും. ഇതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഈ സ്ഥാനമാറ്റത്തിനായി എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. അവിടുത്തെ ചർച്ചകൾക്ക് ശേഷം ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും എന്നാണ് സൂചന
2021-ലെ തിരഞ്ഞെടുപ്പിനുശേഷം എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് തോമസ് കെ. തോമസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിൽനിന്നെത്തിയ പി.സി. ചാക്കോഎൻ.സി.പി. സംസ്ഥാന പ്രസിഡന്റായി മാറുകയും ചെയ്തു. ഇതോടെ എൻ സി പിയിലെ വഴക്ക് പ്രകടമായി മാറുകയായിരുന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് കെ. തോമസിനുള്ള അടുപ്പമാണ് പി സി ചാക്കോയുടെ മലക്കം മറിച്ചിലിനു പിന്നിൽ എന്നാണ് സൂചന.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ്എ കെ ശശീന്ദ്രനാണ് ഉള്ളത് .മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ എന്നിവരെ കടത്തി വെട്ടി 2024 ജൂലൈ 23 ന് ശശീന്ദ്രൻ പുതിയ റെക്കോർഡിട്ടു. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്.