കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് ഡബ്ല്യു.സി.സിയിലെ പ്രമുഖ നായിക മോശമായി പെരുമാറി; ഇവരാണ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത്…

Published by
Janam Web Desk

ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ നടി തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോടാണ് പ്രമുഖ നടി മോശമായി പെരുമാറിയതെന്നും ഇവർ തന്നെയാണ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതെന്നും അഖിൽ മാരാർ തുറന്നടിച്ചു.

“ഇപ്പോൾ ഈ ഒച്ച വെക്കുന്നവർ മലയാള സിനിമയിൽ നീതി ലഭിക്കാത്ത ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേണ്ടി സംസാരിക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. ടെക്നിക്കൽ ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുന്നവരുണ്ട്, സഹ സംവിധായകരുണ്ട്, ആർട്ടിൽ വർക്ക് ചെയ്യുന്നവരുണ്ട്. ഇവർക്കൊന്നും വേണ്ടി സംസാരിക്കാൻ ഇപ്പോൾ ഒച്ച വെക്കുന്നവരെ കണ്ടിട്ടില്ല”.

“ഒരു സത്യം പറയാം. ഡബ്ല്യുസിസിയിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്ന ഒരു പ്രമുഖ നടി തന്നെ ഒരു സാധാരണ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ട്. കാരവാനിലെ ടോയ്‌ലറ്റിലേക്ക് പെൺകുട്ടി കയറണമെന്ന് പറഞ്ഞപ്പോൾ ആ നടി സമ്മതിച്ചില്ല. ഇവർ തന്നെയാണ് മലയാള സിനിമയിൽ സ്ത്രീകളെ അടച്ചാക്ഷേപിച്ച് സംസാരിച്ചിട്ടുള്ളതും, മോശമായി പെരുമാറിയിട്ടുള്ളതും. സിനിമയിലുള്ള എല്ലാവർക്കും ഈ സത്യം അറിയാം. ഇവർക്ക് അവസരം കിട്ടാതെ വന്നപ്പോൾ സിനിമയിൽ മാഫിയ ഉണ്ടെന്ന് പറഞ്ഞു വെയ്‌ക്കുന്നു”-അഖിൽ മാരാർ പറഞ്ഞു.

 

 

 

Share
Leave a Comment