മുൻ ഇന്ത്യൻ താരം സഹീർ ഖാനെ ഗംഭീറിന്റെ പകരക്കാരനാക്കി ലക്നൗ സൂപ്പർ ജയൻ്റ്സ്. ബൗളിംഗ് പരിശീലകൻ എന്ന ചുമതലയ്‌ക്കൊപ്പം ഉപദേശകന്റെ റോളും സഹീർ വഹിക്കും. ജസ്റ്റിൻ ലാംഗറാണ് ടീമിന്റെ മുഖ്യപരിശീലകൻ. സഹപരിശീലകരായി ലാൻസ് ക്ലൂസ്നെറും ആദം വോജസുമുണ്ട്.
ബൗളിംഗ് പരിശീലകനായിരുന്ന മോണി മോർക്കൽ ഇന്ത്യൻ ടീമിന്റ പരിശീലക സംഘത്തിലേക്ക് പോയതിന് പിന്നാലെയാണ് ഇന്ത്യൻ ഇതിഹാസത്തെ ചുമതലയേൽപ്പിച്ചത്. 45-കാരൻ 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിനാെപ്പമായിരുന്നു. 2023ലും 24ലും ജിയോ ടീമിനാെപ്പം കമന്ററി സംഘത്തിലും താരമുണ്ടായിരുന്നു.
2011 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമായിരുന്ന സഹീർ ഐപിഎല്ലിൽ നിരവധി ടീമുകൾക്ക് കളിച്ചിട്ടുണ്ട. മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവർക്കായി 100 മത്സരങ്ങൾ കളിച്ച താരം 102 വിക്കറ്റുകളും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 610 വിക്കറ്റുകൾ നേടിയിട്ടുള്ള സഹീര്‍ ഖാൻ ഇന്ത്യകണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ്.
Zaheer, Lucknow ke dil mein aap bohot pehle se ho 🇮🇳💙 pic.twitter.com/S5S3YHUSX0
— Lucknow Super Giants (@LucknowIPL) August 28, 2024