ഗുവാഹത്തി: മമത സർക്കാരിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. തൃണമൂൽ സർക്കാരിന്റെ ഭീഷണി അസമിന് നേർക്ക് വേണ്ടെന്ന് അദ്ദേഹം താക്കീത് നൽകി. ബംഗാൾ കത്തിച്ചാൽ അസം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കത്തിക്കുമെന്ന മമതയുടെ വിവാദ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” സഹോദരി, നിങ്ങൾക്കെങ്ങനെ അസമിനെ ഭീഷണിപ്പെടുത്താൻ ധൈര്യം വന്നു? ഞങ്ങൾക്ക് നേരെ നിങ്ങളുടെ ചുവന്ന കണ്ണുകൾ പതിപ്പിക്കേണ്ട. നിങ്ങൾ രാഷ്‌ട്രീയത്തിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യയെ കത്തിക്കാമെന്ന ചിന്തയും വേണ്ട. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയം നിങ്ങൾക്ക് അനുയോജ്യമല്ല.”- ഹിമന്ത ബിശ്വശർമ്മ കുറിച്ചു.
दीदी, आपकी हिम्मत कैसे हुई असम को धमकाने की? हमें लाल आंखें मत दिखाइए। आपकी असफलता की राजनीति से भारत को जलाने की कोशिश भी मत कीजिए। आपको विभाजनकारी भाषा बोलना शोभा नहीं देता।
দিদি, আপনার এতো সাহস কীভাবে হলো যে আপনি অসমকে ধমকি দিচ্ছেন? আমাদের রক্তচক্ষু দেখাবেন না। আপনার অসফলতার… pic.twitter.com/k194lajS8s
— Himanta Biswa Sarma (@himantabiswa) August 28, 2024
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയായിരുന്നു മമതയുടെ വിവാദ പരാമർശം. പ്രതിഷേധങ്ങളിലൂടെ ബംഗാൾ കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ അസം, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി ഉൾപ്പെടെ കത്തിക്കുമെന്നും അധികൃതരുടെ കസേരകൾ തെറിപ്പിക്കുമെന്നുമായിരുന്നു മമതയുടെ പരാമർശം.
ചിലർ ബംഗാളിനെ ബംഗ്ലാദേശിനെ പോലെയാണ് കാണുന്നതെന്നും എന്നാൽ ബംഗാളിൽ പ്രതിഷേധങ്ങൾ കനത്താൽ അസമും ഉത്തർപ്രദേശും കത്തുമെന്നും അവർ പറഞ്ഞു. മമതയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരയ്‌ക്ക് നീതി വാങ്ങി കൊടുക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് മമത സർക്കാർ ലക്ഷ്യം വക്കുന്നതെന്നതടക്കമുള്ള വിമർനങ്ങൾ ഉയർന്നു.
അതേസമയം കൊൽക്കത്തയിൽ പ്രതിഷേധങ്ങൾ കനക്കുകയാണ്. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രതികരിച്ചിരുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കണ്ട് അവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.