''തൃണമൂലിന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല''; ഇന്ത്യ കത്തിക്കുമെന്ന ചിന്ത ഒഴിവാക്കിക്കോളൂ..; മമതയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”തൃണമൂലിന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല”; ഇന്ത്യ കത്തിക്കുമെന്ന ചിന്ത ഒഴിവാക്കിക്കോളൂ..; മമതയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 07:18 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: മമത സർക്കാരിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. തൃണമൂൽ സർക്കാരിന്റെ ഭീഷണി അസമിന് നേർക്ക് വേണ്ടെന്ന് അദ്ദേഹം താക്കീത് നൽകി. ബംഗാൾ കത്തിച്ചാൽ അസം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കത്തിക്കുമെന്ന മമതയുടെ വിവാദ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” സഹോദരി, നിങ്ങൾക്കെങ്ങനെ അസമിനെ ഭീഷണിപ്പെടുത്താൻ ധൈര്യം വന്നു? ഞങ്ങൾക്ക് നേരെ നിങ്ങളുടെ ചുവന്ന കണ്ണുകൾ പതിപ്പിക്കേണ്ട. നിങ്ങൾ രാഷ്‌ട്രീയത്തിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യയെ കത്തിക്കാമെന്ന ചിന്തയും വേണ്ട. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയം നിങ്ങൾക്ക് അനുയോജ്യമല്ല.”- ഹിമന്ത ബിശ്വശർമ്മ കുറിച്ചു.

दीदी, आपकी हिम्मत कैसे हुई असम को धमकाने की? हमें लाल आंखें मत दिखाइए। आपकी असफलता की राजनीति से भारत को जलाने की कोशिश भी मत कीजिए। आपको विभाजनकारी भाषा बोलना शोभा नहीं देता।

দিদি, আপনার এতো সাহস কীভাবে হলো যে আপনি অসমকে ধমকি দিচ্ছেন? আমাদের রক্তচক্ষু দেখাবেন না। আপনার অসফলতার… pic.twitter.com/k194lajS8s

— Himanta Biswa Sarma (@himantabiswa) August 28, 2024

ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയായിരുന്നു മമതയുടെ വിവാദ പരാമർശം. പ്രതിഷേധങ്ങളിലൂടെ ബംഗാൾ കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ അസം, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി ഉൾപ്പെടെ കത്തിക്കുമെന്നും അധികൃതരുടെ കസേരകൾ തെറിപ്പിക്കുമെന്നുമായിരുന്നു മമതയുടെ പരാമർശം.

ചിലർ ബംഗാളിനെ ബംഗ്ലാദേശിനെ പോലെയാണ് കാണുന്നതെന്നും എന്നാൽ ബംഗാളിൽ പ്രതിഷേധങ്ങൾ കനത്താൽ അസമും ഉത്തർപ്രദേശും കത്തുമെന്നും അവർ പറഞ്ഞു. മമതയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരയ്‌ക്ക് നീതി വാങ്ങി കൊടുക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് മമത സർക്കാർ ലക്ഷ്യം വക്കുന്നതെന്നതടക്കമുള്ള വിമർനങ്ങൾ ഉയർന്നു.

അതേസമയം കൊൽക്കത്തയിൽ പ്രതിഷേധങ്ങൾ കനക്കുകയാണ്. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രതികരിച്ചിരുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കണ്ട് അവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

Tags: himanath bishwa sarmaSlams TMC
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies