രണ്ടാം ദിവസവും തുടരുന്ന അതി ശക്തമായ മഴയിൽ ഗുജറാത്തിലെ സ്ഥിതിഗതികൾ വീണ്ടും വഷളായി. വഡോദരയും വൽസദും അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സൈനികരും എൻഡിആർഎഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് ഗുജറാത്തിലെത്തി. 8,500 പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ വ്യക്തമാക്കി..
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്ച വൈകിട്ട് ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ ജില്ലാ കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി. ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നാണ് വഡോദര.
സൈന്യത്തിന്റെ നാല് യൂണിറ്റുകൾ നഗരത്തിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വഡോദരയിൽ സ്ഥിതിഗതികൾ ഏറെ ആശങ്കാജനകമാണ്. പല പ്രദേശങ്ങളും ഇപ്പോഴും 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണ്. പ്രാദേശിക ഭരണകൂടം 5,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ടുപോയ 1,200 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.38,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Gujarat Ministers Rushikesh Patel and Jagdish Vishwakarma visit flood-affected areas in Vadodara to take stock of the situation.
(Video: Minister Rushikesh Patel’s office) pic.twitter.com/XMZ0bgvMSy
— ANI (@ANI) August 28, 2024