കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ സിപിഎം നേതൃത്വത്തിൽ അക്രമം നടന്നതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതരെ കേസ്. കണ്ണപുരം പൊലീസാണ് പ്രതികാര നടപടി സ്വീകരിച്ചത്. 50-ഓളം ബിജെപി പ്രവർത്തകരക്കെതിരെയാണ് കേസ്. കല്യാശ്ശേരി മണ്ഡലം പ്രസിഡൻ്റ്സുമേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിപിഎം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് അക്രമം നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ വഴി തിരിക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിൽ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.
മുഖ്യമന്ത്രിയുടെ ബൂത്തിൽ ഉൾപ്പടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വലിയ വളർച്ചയാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയത്. ഇതും ആക്രമണത്തിന് പിന്നാലെ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെ സംഘടനയ്‌ക്ക് അകത്ത് നിലനിർത്താനുള്ള സംഘടിത ശ്രമമാണ് ശ്രീകൃഷ്ണജയന്തി ആഘോഷം ആലങ്കോലമാക്കിയതിന് പിന്നിലെന്നും പി. കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.















