കൊച്ചി: കൊച്ചിയിലെ നടിയുടെ പീഡന പരാതിയിൽ നടൻ മണിയപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസ്. എറണാകുളം നോർത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്ത്ത. ഫോർട്ട് കൊച്ചി പൊലീസാണ് മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കോൺഗ്രസ് നേതാവ് കൂടിയ അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. നെടുമ്പാശേരി പൊലീസാണ് വിച്ചുിവിനെതിരെ കേസെടുത്തിരിക്കുന്നത്.
അമ്മയിൽ അംഗത്വത്തിനായി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചെന്നും പൂരിപ്പിച്ചു കൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചെന്നാണ് നടിയുടെ ആരോപണം. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മണിയൻപിള്ള രാജു മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നുമാണ് പരാതി.