എറണാകുളം: ലൈംഗികാതിക്രമ പരാതികളിൽ നടന്മാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. തന്നോട് മോശമായി പെരുമാറിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എംഎൽഎ മുകേഷിനെതിരെ പഴയ ഐപിസി വകുപ്പുകളായ 376(1) ബലാത്സംഗം, 354 സ്ത്രീത്വത്തെ അപമാനിക്കൽ, 452 അതിക്രമിച്ച് കടക്കൽ, 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഇതേ നടിയുടെ പരാതിയിൽ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടത്തിട്ടുണ്ട്. ജയസൂര്യക്കെതിരെ ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കൽ, 354 (a) ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടൽ, 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
മണിയൻപിള്ള രാജുവിനെതിരെയും പഴയ ഐപിസി വകുപ്പുകളായ 376 ബലാത്സംഗം, 354 സ്ത്രീത്വത്തെ അപമാനിക്കൽ, 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ 376 ബലാത്സംഗം, 354 സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകളും ചുമത്തി.
ഇതേ നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ, സിനിമാ പ്രവർത്തകൻ വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.