മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ന്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് ജിയോസിനിമ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് വയാകോം18 പ്രഖ്യാപിച്ചു. ജിയോ സിനിമ , സ്പോർട്സ് 18 നെറ്റ്‌വർക്കിൽ ഗെയിംസിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവൻ്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദർശിപ്പിക്കും.
1,500 കോടി മിനുട്ടുകളിലധികം വീക്ഷണ സമയവും പ്ലാറ്റ്‌ഫോമുകളിലുടനീളം 17 കോടിയിലധികം കാഴ്‌ചക്കാരെയും നേടി, സമഗ്രമായ ഒളിമ്പിക് അവതരണ റിപ്പോർട്ട് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വയാകോം 18 പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ന്റെ പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയിൽ നിന്ന് 84 പേരടങ്ങുന്ന സംഘമാണ് പാരിസിലേക്ക് പൊന്നുവാരൻ പറന്നത്. അവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചിരുന്നു.