ന്യൂഡൽഹി: വിദ്യാർത്ഥിനിയുടെ ലൈംഗിക പീഡന പരാതിയിൽ ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു. തന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി മോശമായി ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ബിഎ സംസ്കൃത വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത്.
അദ്ധ്യാപകനെതിരെ ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി ആരംഭിച്ചതായി സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ 37 (1) ചട്ട പ്രകാരമാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ അറിയിച്ചു. സംഭവത്തിൽ അദ്ധ്യാപകൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.