കൊച്ചി: സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് രാജി വച്ച് സംവിധായകൻ ആഷിഖ് അബു. സംഘടനയുടെ ഡയറക്ടേഴ്സ് യൂണിയൻ അംഗമായിരുന്നു അദ്ദേഹം. നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെയാണ് രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക മൗനം തുടർന്നു. സംഘടന സ്വീകരിച്ച നിലപാടില്‍ അതൃപ്തി. വാർത്താ കുറിപ്പെന്ന പേരിലിറക്കിയ പ്രസ്താവനയിൽ വൈകാരികമായ പ്രതികരണമല്ല വേണ്ടതെന്ന് പ്രതികരിച്ചിരുന്നു. ഇത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കി. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഫെഫ്ക വൻ പരാജയം എന്ന് തുടങ്ങി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാജി കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് ഫെഫ്ക നേതൃത്വത്തെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോർട്ടിൻ മേൽ അക്കാദമിക്കായ ചർച്ച വേണമെന്നാണ് നേതൃത്വം പറയുന്നതെന്നും ആഷിഖ് അബു ആരോപിച്ചിരുന്നു. കേരള സമൂഹം ഈ പ്രശ്നങ്ങളെയെല്ലാം വൈകാരികമായിട്ടാണ് കാണുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു. താര സംഘടനയായ അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് ഫെഫ്കയിലും ഭിന്നത ഉടലെടുത്തത്.















