ന്യൂഡൽഹി : ലൗ ജിഹാദിനെതിരെ ശക്തമായ പ്രചാരണവുമായി വിശ്വഹിന്ദു പരിഷത്ത് . മതപരിവർത്തനം കണ്ടെത്താനും . അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനുമായി ഒരു ലക്ഷത്തോളം ഇടങ്ങളിലാണ് രാജ്യവ്യാപക പ്രചാരണം നടത്തുന്നത് .
വിഎച്ച്പിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ‘ജൻ ജാഗരൺ’ ക്യാമ്പെയ്നിലൂടെ ഹിന്ദുവിശ്വാസികളെ സംഘടിപ്പിക്കാനാണ് നീക്കം . ക്ഷേത്രങ്ങളെയും, മഠങ്ങളെയും ഇതിൽ ഭാഗമാക്കും.
ലൗ ജിഹാദിനെതിരായി ഇതിനോടകം വനവാസി ആധിപത്യ പ്രദേശങ്ങളിൽ പൊതുബോധവൽക്കരണം ആരംഭിക്കുകയും ദുർഗാ വാഹിനി വഴി സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾക്ക് കൗൺസിലിംഗും സ്വയം പ്രതിരോധവുമായി ബന്ധപ്പെട്ട പരിശീലനവും നൽകുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ലൗ ജിഹാദും മതപരിവർത്തനവും തടയാനും പദ്ധതിയുണ്ട്.















