നട്സ് എന്ന് കേൾക്കുമ്പോൾ തന്നെ വാൽനട്സും ബദാമും പിസ്താ തുടങ്ങിയ നട്സുകളാകും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ടൈഗർ നട്സ് എന്ന് കേൾക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടാകാം. പേരിൽ നട്സ് എന്നുണ്ടെങ്കിലും ടൈഗർ നട്സ് ‘നട്സ്’ വിഭാഗത്തിൽ പെടുന്നവയല്ല.
എർത്ത് ബദാം അല്ലെങ്കിൽ സൈപെറസ് എസ്കുലെൻ്റസ് എന്നറിയപ്പെടുന്ന ചെടിയുടെ കിഴങ്ങാണ്. നൂറ്റാണ്ടുകളായി ഇത് ഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്കയിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ് ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നത്. ഇന്ത്യൻ വിപണിയിലും ഇത് ലഭ്യമാണ്.
ച്യൂയിംഗത്തിന്റെ ഘടനയാണ് ടൈഗർ നട്സിനുള്ളത്. മധുരവും സ്വാദുമാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. പോഷക സമ്പന്നമാണ് ഇവ. ഏകദേശം പത്ത് ഗ്രാം ടൈഗർ നട്സിൽ ഏകദേശം 10 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും മികച്ചതാണ് ഇത്.
മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രധാന ഉറവിടമാണ് ടൈഗർ നട്സ്. ഹൃദയാരോഗ്യത്തിനും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ടൈഗർ നട്‌സിൽ അടങ്ങിയിരിക്കുന്നു. ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ഇതിലടങ്ങിയിരിക്കുന്നു. പേശികളുടെ ആരോഗ്യത്തിന് പൊട്ടാസ്യവും മഗ്നീഷ്യവും പ്രധാനമാണ്.
സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിനായി ടൈഗർ നട്സ് കഴിക്കാവുന്നതാണ്. കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സാണ് ഇതിനുള്ളത്. അതിനാൽഡ തന്നെ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പിനെ നിയന്ത്രിക്കുന്നു. അതുവഴി ശരീരഭാരം കുറയ്‌ക്കുന്നു.
വാൽനട്ട്, ബദാം എന്നിവയെ അപേക്ഷിച്ച് ചൈഗർ നട്സിൽ നാരിന്റെ അംശം കൂടുതലാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർ ടൈഗർ നട്സിനെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കുന്നതി നായി വാൽനട്ട് കഴിക്കുന്നതായിരിക്കും ഉചിതം. ഒമേഗ-3 ഫാറ്റി ആഡിഡുകൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ടൈഗർ നട്സിൽ ഇതില്ല.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ആഗ്രഹിക്കുന്നവർക്ക് ടൈഗർ നട്സ് മികച്ചതാണ്. എന്നാൽ ഹൃദയാരോഗ്യം, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയ്‌ക്കായി വാൽനട്ട് തിരഞ്ഞെടുക്കുകയാണ് നല്ലത്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലും ചർമ്മത്തിന്റെ ആരോഗ്യത്തിനും ബദാം മികച്ച ഓപ്ഷനായിരിക്കും. സ്മൂത്തികളിൽ ചേർത്തും ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളും ടൈഗർ ന്ട്സ് ഉപയോഗിക്കാം.















