കേരളത്തിൽ നിന്നും നടിമാരെ കൊണ്ടുവന്ന് തമിഴ്നാട്ടിലെ ലേഡി സൂപ്പർ സ്റ്റാറുകൾ ആക്കുന്നതിനെ വിമർശിച്ച് നടി ഷക്കീല. അഭിനയിപ്പിക്കാൻ കൊണ്ടുവന്നതാണെങ്കിൽ അഭിനയിപ്പിച്ചിട്ട് തിരിച്ചു വിടണം, അല്ലാതെ തമിഴ്നാടിന്റെ മരുമകൾ ആക്കുകയല്ല വേണ്ടതെന്നും ഷക്കീല തുറന്നടിച്ചു. നയൻതാരയെയാണ് പേരു പറയാതെ ഷക്കീല വിമർശിച്ചിരിക്കുന്നത്.
“മലയാളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഹേമ കമ്മിറ്റി പോലൊരു സംവിധാനം വേണം. തമിഴ്നാട്ടിൽ കുറെ വൃത്തികെട്ട ഡയറക്ടർമാർ ഉണ്ട്. എത്ര വലിയവൻ ആയാലും ശരി. അവരുടെയൊന്നും സിനിമയിൽ നായികയായി വലിയ ആളാവാനൊന്നും എനിക്കിനി കഴിയില്ല. എന്തിനാണ് കേരളത്തിൽ നിന്ന് നായികമാരെ തമിഴ് സിനിമയിലേക്ക് കൊണ്ടുവരുന്നത്?. ഇവിടെ അഴകുള്ള നടിമാരൊന്നും ഇല്ലേ?”
“കേരളത്തിൽ നിന്നും ഒരു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്ന് തമിഴിലെ നമ്പർ വൺ സ്റ്റാറാക്കി വെച്ചിരിക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും അഭിനേതാക്കൾ വരാറുണ്ട്. ശ്രീദേവിയും ഹേമാ മാലിനിയുമൊക്കെ തമിഴ്നാട്ടിൽ നിന്നും നോർത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം പോകും അഭിനയിക്കും തിരിച്ചുവരും. പക്ഷേ ഇവിടെ കേരളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് ഈ നാടിന്റെ മരുമകൾ ആക്കിയേക്കുകയാണ്”-ഷക്കീല പറഞ്ഞു.