പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ സമ്മാനിച്ച താരമാണ് മനു ഭാക്കർ. രണ്ട് വെങ്കല മെഡലാണ് ഷൂട്ടിംഗ് വിഭാഗത്തിൽ മനു സ്വന്തമാക്കിയത്. താരത്തിന്റെ വാർത്തകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ മനുവിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡയിൽ വൈറലാവുന്നത്.
പാരിസ് ഒളിമ്പിക്‌സിലെ മറ്റൊരു മെഡൽ ജേതാവായ അമൻ സഹരാവതിനൊപ്പം കോൻ ബനേഗ ക്രോർപതിയുടെ സെറ്റിലെത്തിയതാണ് മനു ഭാക്കർ. സാധാരണ കാഷ്വൽ വെയറിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മനു ഇത്തവണ എത്തിയത് സൂപ്പർ ലുക്കിൽ സാരിയിലാണ്.
ഫ്‌ളോറൽ ജാൽ പാറ്റേണോടു കൂടിയ ഐവറി നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്. 58,500 രൂപ വിലമതിപ്പുളള സാരിയാണിതെന്നാണ് പുറത്തുവരുന്ന വിവരം. സാരിയിലെ ഫ്രില്ലുകളും വസ്ത്രത്തിന്റെ അഴക് കൂട്ടുന്നു. സാരിക്കനുസരിച്ചുള്ള ഹെയർ സ്റ്റൈലും ആക്‌സസറീസുമാണ് താരം തെരഞ്ഞെടുത്തത്. കമ്മലായി ഡയമണ്ട് സ്റ്റഡും, കയ്യിൽ ഗോൾഡൻ വാച്ചും മനു ധരിച്ചിരുന്നു.
View this post on Instagram
വൺ ഫ്‌ളീറ്റിൽ ധരിച്ച സാരിയുടെ ബോഡറിന് മാച്ചാകുന്ന വിധത്തിൽ ഗോൾഡൻ ഡീറ്റൈയിലിംഗ് നൽകിയിട്ടുള്ള സ്ലീവ്‌ലെസ് ബ്ലൗസും മനുവിനെ കൂടുതൽ മനോഹരിയാക്കി. വെങ്കല മെഡൽ പിടിച്ച് താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്. സാരിയിൽ മനു കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ താരത്തെ തേടിയെത്തിയത്.