പാരിസിലെ പാരാലിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ സമ്മാനിച്ച് പ്രീതി പാൽ. വനിതകളുടെ 100 മീറ്ററിൽ വെങ്കലം ഓടിയെടുത്താണ് ട്രാക്കിൽ ഇന്ത്യയുടെ ആദ്യ മെഡൽ 23-കാരി സമ്മാനിച്ചത്. 14.21 സെക്കന്റിലാണ് താരം. ഫിനിഷ് ചെയ്തത്. പ്രീതിയുടെ മികച്ച സമയവും ഇതുതന്നെ.
13.58 സെക്കൻഡിൽ ഓടിയെത്തിയ ചൈനയുടെ ലോക റെക്കോർഡ് ജേതാവ് ഷൗ സിയ സ്വർണം നേടിയപ്പോൾ, 13.74 സെക്കൻഡിൽ സ്വന്തം നാട്ടുകാരിയായ ഗുവോ ക്വിയാൻക്യാൻ വെള്ളി നേടി. 2024ലെ ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ പ്രീതി ഇന്ത്യൻ ഓപ്പൺ പാരാ അത്‌ലറ്റിക്‌സ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിലും (2024) ദേശീയ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും (2024) സ്വർണം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാം മെഡലാണ് താരം സമ്മാനിച്ചത്.
നേരത്ത ഇന്ത്യ സ്വർണത്തോടെയാണ് അക്കൗണ്ട് തുറന്നത്. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലായിരുന്നു നേട്ടം.
Preeti Pal wins third medal for India. 1st medal for India in Paralympics track history.
Preeti Pal creates new PB of 14.21 in 100m T35.#Paralympics2024 pic.twitter.com/ZhyaQh8UbM— Paralympics 2024 Updates (@Badminton7799) August 30, 2024