തെന്നിന്ത്യൻ താരം അർജുൻ സർജ മുഴുനീള കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമായ വിരുന്നിന് വൻ സ്വീകാര്യത. തിയേറ്ററിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ചിത്രത്തിന്റെ വ്യത്യസ്തത തന്നെയാണ് പ്രേക്ഷകപ്രീതി ഉണ്ടാകാനുള്ള പ്രധാന കാരണം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ചിത്രമാണ് വിരുന്ന്.
ഒറ്റപ്പെട്ട് നടക്കുന്ന സംഭവത്തെ കൃത്യമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ചുവെന്നും വ്യത്യസ്തത നിറഞ്ഞൊരു ചിത്രമാണിതെന്നും പ്രേക്ഷകർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവത്തെ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത സസ്പെൻസ് രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം.
നല്ലൊരു വിഷയത്തെ വളരെ മനോഹരമായാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ഒരുപാട് സംതൃപ്തിയോടെയാണ് ചിത്രം കണ്ടിറങ്ങിയത്. അർജുൻ സർജ, നിക്കി ഗൽറാണി എന്നിവരുടെ പ്രകടനങ്ങളെ കുറിച്ചും ആരാധകർ എടുത്തുപറഞ്ഞു. സസ്പെൻസും ത്രില്ലറും നിറച്ച പുതുമയുള്ള പടമാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷനുകളും കൂട്ടിച്ചേർത്ത് ശരിക്കും ഒരു വിരുന്നാണ് സംവിധായകൻ സമ്മാനിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.
അജു വർഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.