പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലതയോടെ പിടിച്ചു നിർത്താൻ സഹായിക്കുന്നത്. പോഷക ഘടകങ്ങളടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. എന്നാൽ തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണങ്ങളായിരിക്കും പൊതുവെ നാം തെരഞ്ഞെടുക്കുക. അത്തരക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഓട്‌സ്.
നാരുകൾ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് ഓട്‌സ്. അതിനാൽ ശരീരത്തിലേക്കാവശ്യമായ പോഷകഘടകങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. അമിത ഭാരം കുറയ്‌ക്കണമെന്നാഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രഭാത ഭക്ഷണമായി തെരഞ്ഞെടുക്കാം.
പാലിനൊപ്പം ഓട്‌സ് ചേർത്ത് കഴിക്കുന്നത് പെട്ടന്ന് വിശപ്പകറ്റാൻ സാഹായിക്കുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത മാറാനും, ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കാനും ഇത് ഗുണം ചെയ്യും. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണിത്. പേശികളുടെ ബലത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓട്‌സ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ പ്രദാനം ചെയ്യുന്നതിനും ഓട്‌സ് കഴിക്കുന്നത് ശീലമാക്കാം.