റെഡ്മി നോട്ട് 13 പ്രോ വൻ വിലിക്കിഴിവിൽ സ്വന്തമാക്കാൻ അവസരം. 4,000 രൂപ ഡിസ്കൗണ്ടിലാണ് നിലവിൽ Redmi Note 13 Pro വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി നാലിന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത Redmi Note 13 Proയുടെ മൂന്ന് വേരിയന്റുകൾ ലഭ്യമാണ്. 8GB + 128GB, 8GB+ 256GB, 12GB + 256GB എന്നിവയാണ് മൂന്ന് വേരിയന്റുകൾ.
ലോഞ്ച് സമയത്ത് ബേസ് വേരിയന്റായ 8GB + 128GBന് 25,999 രൂപയായിരുന്നു വില. ആമസോൺ നിലവിൽ ഇത് വിൽക്കുന്നത് 24,998 രൂപയ്‌ക്കാണ്. ഇവ കൂടാതെ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ കസ്റ്റമേഴ്സിന് 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാകും. അതായത് റെഡ്മി നോട്ട് 13 പ്രോ-യുടെ ബേസ് വേരിയന്റായ 8GB + 128GB സ്മാർട്ട്ഫോൺ 21,998 രൂപയ്‌ക്ക് ലഭ്യമാകും.
സ്നാപ്ഡ്രാഗൺ 7S GEN 2 പ്രൊസസറിൽ വരുന്ന Redmi Note 13 Pro 6.67 ഇഞ്ച് സ്ക്രീൻ വലിപ്പത്തിലുള്ള സ്മാർട്ട്ഫോണാണ്. ഇതിന് 200 MP മെയിൻ ക്യാമറയും 8 MP UWA ലെൻസും 2 MP മാക്രോ ഷൂട്ടറും അടങ്ങുന്നതാണ് ഈ വേരിയന്റ്. 16 MP സെൽഫി ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്.















