പാലക്കാട്: ദിവ്യാംഗയായ 17കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശെൽവകുമാർ (38) ആണ് പിടിയിലായത്. 75 ശതമാനത്തോളം ദിവ്യാംഗയായ പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതിക്രമം നടത്തിയ ശേഷം സംഭവം പുറത്ത് പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ആരെങ്കിലും അറിഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇക്കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം.
എന്നാൽ യുവാവിന്റെ അക്രമം അതിരുവിട്ടതോടെ ഭീഷണി വകവെക്കാതെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നേരത്തെയും ഇയാൾ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















