മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇത് റെക്കോർഡുകളുടെ കാലം. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യപാര ദിനം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.
ഇതിന്റെ തുടർച്ചയായി ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ചയും വിപണി റെക്കോർഡ് പ്രകടനം കാഴ്ച വെച്ചു. നിഫ്റ്റി 25,333.28 ലേക്ക് ഉയർന്നപ്പോൾ സെൻസെക്സ് 360 പോയിൻ്റ് നേട്ടത്തോടെ 82,725.28 ലേക്ക് കുതിച്ച് കയറി.
സെൻസെക്സിൽ 10 ഓഹരികളിലാണ് ഏറ്റവും കൂടിയ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ബജാജ് ഫിൻസെർവ്, എച്ച്‌സിഎൽ ടെക്, ഐടിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഏഷ്യൻ പെയിൻ്റ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.















