ശാസ്ത്രജ്ഞരെ ഞെട്ടിച്ച സ്ത്രീ; ഭീകരാക്രമണങ്ങളും ദുരന്തങ്ങളും പ്രവചിച്ചവൾ; മരിച്ച് മണ്ണോട് ചേർന്നിട്ടും ലോകം ചർച്ച ചെയ്യുന്ന അന്ധ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശാസ്ത്രജ്ഞരെ ഞെട്ടിച്ച സ്ത്രീ; ഭീകരാക്രമണങ്ങളും ദുരന്തങ്ങളും പ്രവചിച്ചവൾ; മരിച്ച് മണ്ണോട് ചേർന്നിട്ടും ലോകം ചർച്ച ചെയ്യുന്ന അന്ധ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

പ്രവചനങ്ങൾ നടത്തി ജനങ്ങളെ വിസ്മയിപ്പിച്ച ലോകപ്രസിദ്ധയാണ് ബാബാ വാം​ഗ. അവർ ജീവിച്ചിരുന്നപ്പോൾ നടത്തിയ ഭൂരിഭാ​ഗം പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായിരുന്നു. വരാനിരിക്കുന്ന സംഭവവികാസങ്ങളെ പ്രവചിച്ച് പ്രസിദ്ധയായ ബാബാ വാം​ഗയെക്കുറിച്ച് കൂടുതലറിയാം..

വം​ഗേലിയ പാണ്ഡേവ ​ഗുഷ്ടേരോവ (Vangeliya Pandeva Gushterova) എന്നാണ് ഇവരുടെ യഥാർത്ഥ പേര്. 1911ൽ ബൾ​ഗേറിയയിലായിരുന്നു ജനനം. ബെലാസിക പർവത താഴ്വരയിലെ റുപീറ്റ ഏരിയയിലായിരുന്നു ജീവിതത്തിന്റെ ഭൂരിഭാ​ഗം സമയവും അവർ ചെലവഴിച്ചത്. 12-ാം വയസിൽ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് പിന്നാലെയാണ് വാം​ഗയ്‌ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതെന്നും അതല്ല, അവർ ജന്മനാ അന്ധയായിരുന്നുവെന്നും വാ​ദങ്ങളുണ്ട്. ഇപ്പറഞ്ഞ 12-ാം വയസ് മുതലാണ് വാംഗ ഭാവിയിലെ സംഭവങ്ങൾ ദർശനങ്ങളായി കാണാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

കൗമാരക്കാലത്ത് നടത്തിയ പല പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായപ്പോൾ 1970-80കളിൽ അവർ കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധയായി. ഡയാന രാജകുമാരിയുടെ വേർപാടും, കുർസ്ക് ദുരന്തവും, സെപ്റ്റംബർ 11 ഭീകരാക്രമണവും പ്രവചിക്കുകയും അതേപടി നടക്കുകയും ചെയ്തതോടെ ബാബാ വാം​ഗയുടെ ജനപ്രതീ വർദ്ധിച്ചു.

നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ വരെ അവർ പ്രവചിച്ചു. വാം​ഗയുടെ തുറന്നുപറച്ചിലുകൾ ​ഗവേഷകരെയും ശാസ്ത്രലോകത്തെയും അലോസരപ്പെടുത്തിയിരുന്നു. വാം​ഗയുടെ പ്രവചനങ്ങൾക്കൊപ്പം വിവാദങ്ങളും കത്തിപ്പടർന്നെങ്കിലും ബൾ​ഗേറിയയിലും സമീപരാജ്യങ്ങളും ഒരു സാംസ്കാരിക പ്രതീകമായി വാം​ഗ മാറി. അവരെക്കുറിച്ച് പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയെല്ലാം പുറത്തുവന്നു. 1996 ഓ​ഗസ്റ്റ് 11ന് 85-ാം വയസിലാണ് അവർ അന്തരിച്ചത്. ബൾ​ഗേറിയയുടെ പ്രവാചകയെന്ന് ബാബാ വാംഗ അറിയപ്പെടുന്നു. വാം​ഗയുടെ വിയോ​ഗത്തിന് ശേഷം പെട്രിച്ച് ടൗണിൽ അവരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിരുന്നു.

5079 വരെയുള്ള പ്രവചനങ്ങൾ ബാബാ വാം​ഗ നടത്തിയിട്ടുണ്ട്. 5000 വർഷം പിന്നിടുമ്പോൾ ഭൂമിയില്ലാതാകുമെന്നാണ് വാം​ഗയുടെ പ്രവചനം. മറ്റ് ഗ്രഹങ്ങളിൽ താമസിക്കാൻ മനുഷ്യർ പ്രാപ്തരാകുമെന്നും പ്രവചനമുണ്ട്. വാം​ഗ മരിച്ച് 25 വ‍ർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും വൈറലാണ്.

Tags: baba vangaBulgariaVangeliya Pandeva Gushterova
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies