കാഠ്മണ്ഡു: നേപ്പാളിൽ 2,000 ലധികം പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഘർ വാപ്സി ചടങ്ങ് നടന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്.
സൺസാരി ജില്ലയിലെ നേപഗഞ്ച് സ്വദേശികളാണ് കൂട്ടത്തൊടെ ഹിന്ദു ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്. വേദമന്ത്രങ്ങളാൽ മുഖരിതമായ വേദിയിലാണ് പരിപാടി നടന്നത്. ചടങ്ങുകൾക്ക് ശേഷം സംഘാടകർ ഹനുമാൻ ചാലിസ കൈമാറി.
സനാതന ധർമ്മത്തിലേക്കുള്ള തിരിച്ചുവരവിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുഖത്ത് സന്തോഷവും ശുഭാപ്തിവിശ്വാസവും പ്രകടമായിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ ഗണേഷ് മന്ദിറിൽ നടന്ന ചടങ്ങിൽ ഇസ്ലാം മതത്തിൽ നിന്നുള്ള എട്ട് വ്യക്തികൾ ഹിന്ദുമതം സ്വീകരിച്ചിരുന്നു.















