ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ച് ഏറ്റെടുക്കാൻ പലർക്കും ഇഷ്ടമാണ്. ഒളിഞ്ഞിരിക്കുന്ന വസ്തുക്കളും മറ്റും കണ്ടെത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിം ഏറ്റെടുക്കാൻ താത്പര്യമുള്ളവർക്ക് ഒരു കിടിലൻ ചലഞ്ച് ഇതാ..
ചിത്രത്തിൽ ഒരു കാളയുടെ തലയാണ് കാണാൻ സാധിക്കുക. എന്നാൽ ഈ തലയിൽ ഒരു മനുഷ്യമുഖം കൂടി ഒളിഞ്ഞിരിപ്പുണ്ട്. ഇത് കണ്ടെത്തുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്. ഇതിനായി നിങ്ങൾക്ക് മുന്നിലുള്ളത് വെറും രണ്ട് മിനിറ്റ് സമയമാണ്. അപ്പോൾ വേഗം കണ്ടെത്തിക്കോളൂ..
നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തിയും ശ്രദ്ധയുമാണ് ഇവിടെ വിലയിരുത്തുന്നത്. ചിത്രത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കും ഉത്തരം വളരെ പെട്ടന്ന് തന്നെ കണ്ടെത്താൻ സാധിക്കും. രണ്ട് മിനിറ്റിനുള്ളിൽ ഉത്തരം കണ്ടെത്താൻ സാധിച്ചാൽ കാര്യങ്ങൾ നിരീക്ഷിച്ച് മനസിലാക്കാനുള്ള കഴിവ് കൂടുതലാണെന്ന് മനസിലാക്കാം.
സമയം അവസാനിച്ചിട്ടും മനുഷ്യമുഖം കണ്ടെത്താൻ സാധിച്ചില്ലേ? വിഷമിക്കേണ്ട.. കാളയുടെ നെറ്റിയുടെ ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കിക്കോളൂ.. ഉത്തരം കിട്ടും..
ഇനിയും കണ്ടെത്താൻ സാധിക്കാത്തവർക്കായി ഉത്തരം ഇതാ..