കത്ര: വൈഷ്ണോ ദേവി ക്ഷേത്ര പാതയിൽ മണ്ണിടിച്ചിൽ. രണ്ട് തീർത്ഥാടകർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പുതിയ ട്രാക്കിലാണ് മണ്ണിടിഞ്ഞത്. ട്രാക്കിലെ ഇരുമ്പ് കൊണ്ടുള്ള നിർമിതിയുടെ ഒരു ഭാഗവും തകർന്നതായി അധികൃതർ അറിയിച്ചു.















