ടെഹ്റാൻ:മോശം കാലാവസ്ഥയാണ് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണമെന്ന് ഇറാനിലെ സർക്കാർ വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു.
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും പരിവാരങ്ങളും സഞ്ചരിച്ച ഹെലികോപ്റ്റർ വടക്കൻ ഇറാനിലെ മൂടൽമഞ്ഞ് മൂടിയ പർവതനിരയിൽ വന്നിടിച്ച് പ്രസിഡൻ്റും മറ്റ് ഏഴ് പേരും കൊല്ലപ്പെടുകയായിരുന്നു. ഇത് മറ്റൊരു തിരഞ്ഞെടുപ്പിന് കാരണമാവുകയും ചെയ്തു.
ഹെലികോപ്റ്റർ അപകടത്തിന്റെ പ്രധാന കാരണം “വസന്തകാലത്ത് ആ പ്രദേശത്തിന്റെ സങ്കീർണ്ണമായ കാലാവസ്ഥയും അന്തരീക്ഷവുമാണ്”, എന്നാണ് അന്വേഷണ സംഘം പറയുന്നു.”സാന്ദ്രത കൂടിയ കനത്ത മൂടൽമഞ്ഞിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ ” ഹെലികോപ്റ്റർ പർവതത്തിലേക്ക് കൂട്ടിയിടിക്കുന്നതിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു .
റെയ്സിയെക്കൂടാതെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ക്രിമിനൽ പ്രവർത്തനത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇറാൻ സൈന്യം മെയ് മാസത്തിൽ പറഞ്ഞിരുന്നു.















