ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള വനിത സ്ഥാനാർത്ഥിയാകുന്നു. സർപഞ്ചായി പ്രവർത്തിക്കുന്ന ഡെയ്‌സി റെയ്‌നയാണ് മത്സരിത്തിനിറങ്ങുന്നത്. പുൽവാമ ജില്ലയിലെ രാജ്പേരയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (അതാവാലെ) ടിക്കറ്റിലാണ് ഡെയ്‌സി റെയ്‌ന സ്ഥാനാർത്ഥിത്വം. ഒരുകാലത്ത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ കേന്ദ്രമായിരുന്നു പുൽവാമ.
ജമ്മുകശ്മീരിന്റ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെയാണ് ഡെയ്‌സി റെയ്‌ന രാഷ്‌ട്രീയത്തിൽ സജീവമായത്. ഇതിന് മുമ്പ് ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു 56 കാരി.
ഒരു പതിറ്റാണ്ടിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18 നാണ് ആദ്യഘട്ട പോളിംഗ്. ആദ്യഘട്ടത്തിൽ ഒമ്പത് വനിതാ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ഇതിൽ അഞ്ച് പേർ കശ്മീർ ഡിവിഷനിൽ നിന്നും നാല് പേർ ജമ്മു ഡിവിഷനിൽ നിന്നുമാണ് മത്സരിക്കുന്നത്.