കുടുംബത്തോടൊപ്പം ആത്മീയയാത്രയിലാണ് നടന്മാരായ ഋഷഭ് ഷെട്ടിയും , ജൂനിയർ എൻടിആറും സംവിധായകൻ പ്രശാന്ത് നീലും . ദേശീയ അവാർഡ് നേടിയ ശേഷം നടത്തുന്ന ക്ഷേത്രദർശനങ്ങളുടെ ചിത്രങ്ങൾ ഋഷഭ് ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു മൂവരും കഴിഞ്ഞ ആദ്യ ദിവസം ദർശനം നടത്തിയത് .
മംഗളൂരുവിൽ ഒരുമിച്ചെത്തിയ ശേഷമാണ് കുടുംബത്തോടൊപ്പം മൂവരും ഉഡുപ്പിയിലെ ക്ഷേത്രത്തിലെത്തിയത്.ക്ഷേത്രത്തിന് മുന്നിൽ നിന്ന് അമ്മ ശാലിനിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂനിയർ എൻടിആർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു . തന്നെ ജന്മനാടായ കുന്ദാപുരയിലേക്ക് കൊണ്ടുവന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ ദർശനം നടത്തണമെന്ന അമ്മയുടെ എക്കാലത്തെയും സ്വപ്നം യാഥാർത്ഥ്യമായി എന്നാണ് ജൂനിയർ എൻ ടി ആർ കുറിച്ചത് .
കേരാദി മൂഡ്ഗലിലുള്ള ശ്രീ കേശവനാഥേശ്വര ക്ഷേത്രത്തിലാണ് പിന്നീട് ഇവർ ദർശനം നടത്തിയത് .ക്ഷേത്രത്തിലെത്താൻ വെള്ളത്തിലൂടെ പോകുന്ന വീഡിയോയും ഋഷഭ് ഷെട്ടി പങ്കുവച്ചു. പൂജയിൽ പങ്കെടുക്കുകയും തിരികെ പോകുന്നതിന് മുമ്പ് ക്ഷേത്രകുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലും താരങ്ങൾ അനുഗ്രഹം തേടിയെത്തി. കൈയിൽ പൂക്കളും ,പൂജാദ്രവ്യങ്ങളുമായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നു















