ബംഗളൂരു : എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനധികൃതമായി അനുവദിച്ച സംഭവത്തിൽ വിശദാംശങ്ങൾ നൽകാൻ ഗവർണർ തവർ ചന്ദ് ഗെലോട്ട് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി
എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകളാണ് സ്വാധീനം ഉപയോഗിച്ച് കെഐഎഡിബിയിൽ നിന്ന് ഇവർ ട്രസ്റ്റിമാരായ സിദ്ധാർത്ഥ ട്രസ്റ്റിന് അനുവദിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതായും വിശദാംശങ്ങൾ നൽകാൻ നിർദേശിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ ബിജെപി നേതാവ് ചളവടി നാരായൺ സ്വാമി പരാതി നൽകിയിരുന്നു.
ഇതും വായിക്കുക
ബാംഗ്ലൂരിലെ എയ്‌റോസ്‌പേസ് പാർക്കിൽ ഖാർഗെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിദ്ധാർത്ഥ ട്രസ്റ്റിന് കെഐഎഡിബി 5 ഏക്കർ ഭൂമി തിടുക്കപ്പെട്ട് അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് പുതിയ വിവാദം.















