ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഡി. ഐ. ജിക്ക് മെയിൽ വഴിയാണ് പരാതി ലഭിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
2019ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിലും എറണാകുളത്തും വച്ച് പീഡിപ്പിച്ചു. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബാബുരാജിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി ശശിധരനെതിരെ നേരത്തെ യുവതി ഹർജി നൽകിയിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഇതിനുപിന്നാലെയാണ് പൊലീസ് ബാബുരാജിനെതിരെ കേസെടുത്തത്.















