വിജയവാഡ: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് ചിരഞ്ജീവിയും രാം ചരണും അല്ലു അർജുനും. പവൻ കല്യാണിന് ഇന്ന് (സെപ്റ്റംബർ 2 ന്) 56 വയസ്സ് തികയുകയാണ്
അദ്ദേഹത്തിന്റെ സഹോദരനും മുതിർന്ന നടനുമായ ചിരഞ്ജീവി എക്‌സിൽ പങ്കിട്ട ഹൃദയസ്പർശിയായ ഒരു പോസ്റ്റ് ചര്ച്ചയായി. താനും ഭാര്യയും യുവാവായ പവൻ കല്യാണും ഉൾപ്പെടുന്ന ഗൃഹാതുരത്വമുണർത്തുന്ന സുന്ദരമായ ഒരു പഴയകാല ഫോട്ടോ ചിരഞ്ജീവിപങ്കിട്ടു.
కళ్యాణ్ బాబు…
ప్రతి సంవత్సరం నీకు పుట్టినరోజు వస్తుంటుంది. కానీ, ఈ పుట్టినరోజు మరీ ప్రత్యేకం.
ఆంధ్ర ప్రజానీకానికి కావలసిన సమయంలో,
కావాల్సిన నాయకుడు వాళ్ల జీవితంలో
పెను మార్పులు తీసుకురావడానికి
వాళ్ల ఇంటి పెద్ద బిడ్డగా వచ్చాడు.రాజకీయాల్లో నీతి, నిజాయితీ, నిలకడ, నిబద్ధత… pic.twitter.com/IyknPgi2qB
— Chiranjeevi Konidela (@KChiruTweets) September 2, 2024
“കല്യൺ ബാബു, എല്ലാ വർഷവും നിനക്ക് പിറന്നാൾ ഉണ്ട്. പക്ഷേ, ഈ ജന്മദിനം വളരെ പ്രത്യേകതയുള്ളതാണ്. ആന്ധ്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്ന സമയത്ത്, അവരുടെ ജീവിതത്തിൽ ഒരു അഭിലഷണീയനായ നേതാവ് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവരുടെ കുടുംബത്തിലെ മൂത്ത കുട്ടിയായി വന്നു. രാഷ്‌ട്രീയത്തിൽ ധാർമ്മികത, സത്യസന്ധത, സ്ഥിരത, പ്രതിബദ്ധത എന്നിവയുള്ള ഒരു നേതാവെന്ന നിലയിൽ അവർ നിന്നെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ഹൃദയത്തിൽ സ്ഥാനം നൽകി. ഇത് സ്ഥിരതയുള്ളതാണ്. നിന്നെ പോലൊരു നേതാവിനെയാണ് ഞങ്ങൾക്ക് ഇന്നത്തെ കാലത്ത് ആവശ്യം. അത്ഭുതങ്ങൾ സംഭവിക്കണം. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ എന്ന് എന്നോടൊപ്പം ആന്ധ്രയിലെ എല്ലാ ജനങ്ങളും വിശ്വസിക്കുന്നു. ജന്മദിനാശംസകൾ ,”
അദ്ദേഹത്തിന്റെ പോസ്റ്റ് പറയുന്നു
ചിരഞ്ജീവിയെ കൂടാതെ രാം ചരണും അല്ലു അർജുനും പവൻ കല്യാണിന് ജന്മദിനാശംസകൾ നേർന്നു.
നടൻ രാം ചരൺ എക്‌സിൽ എഴുതിയ മനോഹരമായ കുറിപ്പിൽ ഇങ്ങിനെ പറയുന്നു.
Happiest Birthday to our Power Star @PawanKalyan garu !
Your strength, dedication, and compassion for those in need have always inspired me and many others too I am sure.
Your selfless acts, your leadership, the dedicated focus on addressing the needs of the people… pic.twitter.com/s7wxVHZv2a
— Ram Charan (@AlwaysRamCharan) September 2, 2024
“ഞങ്ങളുടെ പവർ സ്റ്റാർ പവൻകല്യാൺ ഗാരുവിന് ജന്മദിനാശംസകൾ! നിങ്ങളുടെ ശക്തിയും അർപ്പണബോധവും അനുകമ്പയും എപ്പോഴും എന്നെയും മറ്റ് പലരെയും പ്രചോദിപ്പിച്ചിട്ടുണ്ട്, എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ, നിങ്ങളുടെ നേതൃത്വം, സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ അർപ്പിതമായ ശ്രദ്ധയും ആന്ധ്രാപ്രദേശിലെ അധഃസ്ഥിതരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതും അവിശ്വസനീയമാംവിധം പ്രചോദനകരമാണ്. ദൈവം നിങ്ങളെ നയിക്കുകയും അനുഗ്രഹിക്കുകയും കൂടുതൽ ശക്തി നൽകുകയും ചെയ്യട്ടെ .”