ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. നേരത്തെ ഇത് 6.6 ശതമാനമാണെന്നായിരുന്നു ലോകബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ മുൻപ്രവചനം തിരുത്തിയിരിക്കുകയാണ് ലോകബാങ്ക്.
സ്വകാര്യ ഉപഭോഗം, നിക്ഷേപം തുടങ്ങി സുപ്രധാന ഘടകങ്ങൾ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്‌ക്കുമെന്ന കണക്കുകൂട്ടലിലാണ് പരിഷ്കരിച്ച വളർച്ചാ നിരക്ക് ലോകബാങ്ക് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ജിഡിപി വളർച്ച 7 ശതമാനമാകുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധി ആദ്യമേ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ഇതേ കണക്കുകൂട്ടലിലാണ് ലോകബാങ്കും. ഭാരതത്തിന്റെ ജിഡിപി 2025 ആകുമ്പോഴേക്കും ഏഴ് ശതമാനമായി ഉയരും.
നേരത്തെ ഇത് 6.6 ശതമാനമെന്നാണ് ലോകബാങ്ക് പറഞ്ഞിരുന്നത്. എന്നാലിപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരം 2025 ആകുമ്പോഴേക്കും 0.4 ശതമാനം വളർച്ച കൂടി ഭാരതത്തിന്റെ ജിഡിപിയിൽ രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് അറിയിച്ചു.
പൊതുകടവും ജിഡിപിയും തമ്മിലുള്ള അന്തരത്തിലും കുറവുണ്ടാകും. 2027ഓടെ പൊതുകട ജിഡിപി അനുപാതം 83.9 ശതമാനത്തിൽ നിന്ന് 82 ശതമാനം ആയി കുറയുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. 2024ലെ ഭാരതത്തിന്റെ സാമ്പത്തിക വളർച്ച 8.2 ശതമാനം ആയിരുന്നു.















