മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ ധോണിക്കും കപിൽ ദേവിനുമെതിരെ രൂക്ഷവിമർശനമാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ് രാജ് സിംഗ് ഉന്നയിച്ചത്. യുവരാജിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും കപിലിനെക്കൾ കിരീടങ്ങൾ യുവരാജ് നേടിയിട്ടുണ്ടെന്നും തുറന്നടിച്ചു. കപിലിന് ഒരു ലോകകപ്പ് മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു പരിഹാസം.
അതേസമയം യുവരാജിന്റെ മാസങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. പിതാവിന് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും പക്ഷേ ഇത് അദ്ദേഹം അംഗീകരിക്കുന്നില്ലന്നുമാണ് യുവരാജ് പറയുന്നത്.
“പിതാവിന് ചില മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് നോന്നുന്നുണ്ട്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ അദ്ദേഹം ഒരിക്കലും തയാറാകുന്നില്ല. ഇത് അദ്ദേഹം പരിഗണിക്കേണ്ടതാണ്”—- യുവരാജ് ഒരു പോഡ് കാസ്റ്റിൽ പറഞ്ഞു.
യുവരാജിന്റെ 17 വർഷം നീണ്ട കരിയറിൽ നിരവധി നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം ഉയർത്തിയതിന് താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. 2017ൽ വിൻഡീസിനെതിരെയായിരുന്നു താരത്തിന്റെ അവസാന അന്താരാഷ്‌ട്ര മത്സരം.
My Father has mental issues : Yuvraj #MSDhoni pic.twitter.com/KpSSd4vDzA
— Chakri Dhoni (@ChakriDhonii) September 2, 2024















