ബ്രൂണെ: ”ഇത് കുട്ടി വരച്ചതാണോ? ” മറുഭാഗത്ത് നിന്ന് അതെയെന്ന രീതിയിൽ അവൾ തലയാട്ടി. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ബ്രൂണെയിലെത്തിയപ്പോൾ നൂറുക്കണക്കിനാളുകൾക്കിടയിൽ അദ്ദേഹത്തിന്റെ ചിത്രവും പിടിച്ച് മുൻനിരയിൽ തന്നെ ഒരു കൊച്ചുകുട്ടി നിൽപ്പുണ്ടായിരുന്നു.
ചിത്രം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അവൾ വരച്ച ചിത്രമാണോയെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് കുട്ടിക്ക് തന്റെ ഓട്ടോഗ്രാഫും നൽകിയ ശേഷമാണ് ബ്രൂണെയിൽ തന്റെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയെ കാണാനായി ഹോട്ടലിൽ തടിച്ചുകൂടിയ ആളുകളുമായും അദ്ദേഹം സംവദിച്ചു.
#WATCH | Bandar Seri Begawan, Brunei: As he arrives at a hotel, Prime Minister Narendra Modi interacts with a child who presented him with his sketch and also gives her his autograph. pic.twitter.com/CYVxjkIxEZ
— ANI (@ANI) September 3, 2024
ബ്രൂണെ ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശി ഹാജി അൽ-മുഹ്തദി ബില്ല സ്വീകരിച്ചു. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെയിലെത്തുന്നത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബ്രൂണെ സുൽത്താൽ ഹാജി ഹസ്സനൽ ബോൾകിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















