ഡബ്ല്യൂ.സിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് WCCയുടെ ഇരട്ടത്താപ്പ് അവർ വീണ്ടും ചോദ്യം ചെയ്തത്. സ്ത്രീകൾക്കെതിരെയാണ് സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഡബ്ല്യൂ.സിസിക്ക് പിന്നിൽ പുരുഷന്മാരുണ്ട്. ഇവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഫെഫ്ക അടക്കമുള്ള സംഘടനകളെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. ഡബ്ല്യൂ സിസി കളക്ടീവ് അല്ല, സെലക്ടീവ് ആകുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അവർ നേരത്തെ തുറന്നടിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്രമേഖലയിലെ എല്ലാ വിഭാഗത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളെ അടച്ചാക്ഷേപിക്കുകയാണ്. ഹേമ കമ്മിറ്റി തേടിയത് നടിമാരുടെ അഭിപ്രായം മാത്രമാണ്. അത് തെറ്റാണ്. തൊഴിലാളികളില്‍ നിന്ന് വിളിച്ചത് നാല് സ്ത്രീകളെ മാത്രമാണ്. അവരോട് ചോദിച്ചത് ലൈംഗിക അതിക്രമം മാത്രമാണ്. എന്നാൽ മറ്റ് പ്രശ്നങ്ങളും സിനിമയിലുണ്ട്. അതൊന്നും ഒരു റിപ്പോർട്ടിലും വന്നിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.















