പാകിസ്താനിലെ കറാച്ചിയിൽ ആരംഭിച്ച ഡ്രീം ബസാർ മാളിൽ ഉദ്ഘാടന ദിവസം തന്നെ കൊള്ളയടി. മാൾ തുറന്ന് 30 മിനിട്ടിനുള്ളിൽ കാലിയാക്കി. കെട്ടിടത്തിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പാകിസ്താനിൽ ഏറ്റവും വിലക്കിഴിവിൽ സാധനങ്ങൾ ലഭിക്കുന്ന മാളെന്ന് പരസ്യം ചെയ്തായിരുന്നു ഡ്രീം ബസാറിന്റെ ഉദ്ഘാടനം. ഡിസൈർ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സുകൾ എന്നിവയ്‌ക്ക് വലിയ വിലക്കിഴിവാണ് ഉടമകൾ പ്രഖ്യാപിച്ചിരുന്നുത്.
ഉദ്ഘാടന ദിവസം പതിനായിരത്തിലേറെപേരാണ് ഷോപ്പിംഗ് മാളിലെത്തിയത്. വിരലിലെണ്ണാവുന്ന പൊലീസുകാർ ജനക്കൂട്ടത്തിന്റെ കൊള്ളയടിക്കൽ കണ്ടുനിന്നല്ലാതെ ഇടപെട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ മാളിന്റെ വാതിലുകൾ അടച്ചെങ്കിലും ഇരച്ചെത്തിയവർ ചില്ലുകൾ തകർത്ത് അകത്ത് കടക്കുകയായിരുന്നു. കൈയിൽ കിട്ടിയതുമായി ഓരോരുത്തരും പാഞ്ഞു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചിലർ കാരി ബാഗുകളുമായെത്തിയാണ് സാധനങ്ങൾ മോഷ്ടിച്ചത്. പട്ടാപ്പകൽ അരങ്ങേറിയ അക്രമത്തിൽ പൊലീസുകാരും നോക്കുക്കുത്തികളായി നിൽക്കുകയായിരുന്നു.
A Huge Mall Dream Bazar was built by a Pak foreign businessesman in Karachi, Pakistan- On it’s inauguration yesterday he offered special discount for Pakistani locals….. and the whole Mall was looted pic.twitter.com/ah4d2ULh3l
— Megh Updates 🚨™ (@MeghUpdates) September 1, 2024