തൃശൂർ: ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. തൃശൂർ മണ്ണുത്തി മരത്താക്കര ബൈപാസിലാണ് തീപിടിത്തമുണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ നാലിനാണ് തീ പിടിത്തമുണ്ടായത്. ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയാണ് കത്തി നശിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണ വിധേയമായെന്നും ആളപായമില്ലെന്നും അഗ്നിരക്ഷാസേന അറിയിച്ചു. അലങ്കാര ലൈറ്റുകളിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.















