സോഷ്യൽ മീഡിയ താരവും ഡാൻസറുമായ ഋഷിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെയാണ് ഹൽദി ആഘോഷങ്ങൾ നടന്നത്. സിനിമ, സീരിയൽ മേഖലകളിൽ നിന്നും നിരവധി താരങ്ങൾ ഹൽദി ആഘോഷത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരും ചടങ്ങിൽ പങ്കാളികളായി.
ആറ് വർഷത്തെ സൗഹൃദബന്ധത്തിന് ശേഷമാണ് സോഷ്യൽ മീഡിയ താരമായ ഐശ്വര്യ ഉണ്ണിയുമായി ഋഷി പ്രണയത്തിലായത്. തന്റെ പ്രണയം തുറന്നുപറഞ്ഞുകൊണ്ട് ഐശ്വര്യയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ ഋഷി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ലാവൻഡർ നിറത്തിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായി ഐശ്വര്യയും അതേ നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഋഷിയും വേദിയിലെത്തിയത്.
ഹൽദി വ്യത്യസ്തമാക്കുന്നതിന് കപ്പിൾ ഗെയിം സെഗ്മെന്റുകളും ഇരുവരുടെയും സുഹൃത്തുക്കൾ ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അതിഥികളുടെ ഡ്രസ് കോഡ്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി.