കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത സംവിധായകനാണ് ആഷിക് അബു എന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്. അമ്മ എന്ന സംഘടനയെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതെന്നും റിമയെ പോലുള്ളവർക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും അഞ്ജു പറഞ്ഞു. ജനം ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഞ്ജു പാർവതി പ്രഭീഷ്.
“എസ്എഫ്ഐയിൽ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണോ ആഷിക് അബുവിന് ആർജവം ഉണ്ടെന്ന് പറയുന്നത്. മലയാള സിനിമയിലെ ഏറ്റവും അശ്ലീലം എന്ന് പറയാം. കഞ്ചാവിനെ മഹത്വവൽക്കരിച്ച് ഇടുക്കി ഗോൾഡ് എന്ന സിനിമ ചെയ്ത സംവിധായകനാണ് ആഷിക് അബു. അതിലൂടെ എന്ത് സന്ദേശമാണ് ആഷിക് അബു സമൂഹത്തിന് നൽകുന്നത്. ഡബ്ല്യുസിസി എന്ന സംഘടന തന്നെ കൃത്യമായ രാഷ്‌ട്രീയം സെറ്റ് ചെയ്ത് കൊണ്ടുവന്നതാണ്. അതൊരു ടൂൾ കിറ്റ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമ്മ എന്ന സംഘടനയെ പൊളിക്കണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഒരു സംഘടന”.
“തുടക്കം മുതൽ wcc യുടെ ഒരു പ്രധാന മുഖം റിമ കല്ലിങ്കലാണ്. ഗായിക സുചിത്ര തന്നെ ഇവർക്കെതിരെ വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരി കൊടുത്ത് പെൺകുട്ടികളെ ചൂഷണം ചെയ്തു എന്നാണ് റിമയ്‌ക്കെതിരെ വെളിപ്പെടുത്തിയിരിക്കുന്നത്. ആ റിമയെ വെച്ചുതന്നെ പെൺകുട്ടികൾക്ക് വേണ്ടി ‘രാത്രി നടത്തം’ എന്ന ഒരു പരിപാടി സർക്കാർ ആരംഭിച്ചു. ബാലചന്ദ്രൻ എന്ന് പറയുന്ന ഒരു വ്യക്തി എന്തോ ഒന്ന് പറഞ്ഞു എന്നത് ചൂണ്ടിക്കാണിച്ചാണ് wcc ദിലീപിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. എന്നാൽ സുചിത്ര റിമ കല്ലിങ്കലിനെപ്പറ്റി നടത്തിയ വെളിപ്പെടുത്തലിൽ എന്താണ് ഡബ്ല്യുസിസിയുടെ നിലപാട്”- അഞ്ജു പാർവതി പ്രഭീഷ് പറഞ്ഞു.















