കൊച്ചി: ഗുജറാത്തിലെ പോർബന്തറിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന്റെ മൃതദേഹം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം കോസ്റ്റ് ഗാർഡിന്റെ ആംബുലൻസിൽ മാവേലിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റ് ആയ വിപിൻ ബാബു ആലപ്പുഴ കണ്ടിയൂർ പാറക്കടവ് സ്വദേശിയാണ്.
ഗുജറാത്തിലെ പോർബന്തറിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് അപകടം ഉണ്ടായത്. കോസ്റ്റ് ഗാർഡ് ഹെലികോപ്‌റ്ററിന്റെ പൈലറ്റായ വിപിൻ പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ആയിരുന്നു അപകടം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി കടലിലേക്ക് പതിക്കുകയായിരുന്നു.
സംസ്കാരം സന്ധ്യയോടെ ആലപ്പുഴ മാവേലിക്കര കണ്ടിയൂരിലെ ശ്മശാനത്തി നടന്നു. ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പാലക്കാട് സ്വദേശി മേജർ ശിൽപയാണ് വിപിൻ ബാബുവിന്റെ ഭാര്യ. ഇരുവർക്കും 5 വയസ് പ്രായമുള്ള ഒരു മകനുണ്ട്.















