മലപ്പുറം:ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ കുടിയൊഴിപ്പിച്ച സ്ഥലത്ത് വ്യാജ വാറ്റ് നിർമ്മാണം. മലപ്പുറം ചാലിയാർ ചെട്ടിയാംപാറ ഭാഗത്താണ്
വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്
4 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും ജനമൈത്രി എക്സൈസ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വാറ്റ് കേന്ദ്രം പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2018 ൽ ആറുപേരുടെ മരണത്തിനിടയാക്കിയ ഉരുൾ പൊട്ടലുണ്ടായ മേഖലയാണിത്. സർക്കാർ ഇവിടെ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. ജനവാസമില്ലാത്ത സാഹചര്യം മറയാക്കിയാണ് ഇവിടെ വാറ്റ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















