എറണാകുളം: അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സഭവത്തിൽ യുവതി പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശിനി അനുവാണ് പിടിയിലായത്. മംഗലാപുരത്ത് നിന്ന് പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു.
എറണാകുളം സ്വദേശികളായ 2 വ്യക്തികൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. 50-ലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തംതിട്ട, എറണാകുളം ജില്ലകളിലായി സമാന രീതിയിലുള്ള 9 കേസുകളിൽ പ്രതിയാണ് അനു.
ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിക്കുന്നത്. രണ്ടര കോടി രൂപ തട്ടിയതായാണ് പൊലീസ് കണ്ടെത്തൽ. അനുവിന്റെ ഭർത്താവ് ജിബിൻ ജോബും കേസിൽ പ്രതിയാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും യുവതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.















