ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉപരാഷ്‌ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. മലയാളത്തിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ്, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. സുധീർ, സി കൃഷ്ണകുമാർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ജോർജ് കുര്യന്റെ കുടുബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടത്തു.
ജൂണിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവുവന്ന മധ്യപ്രദേശിലെ രാജ്യസഭാ സീറ്റിൽ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. നിലവിൽ കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യൻ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.















