ഇന്ത്യക്കെതിരെ നിലപാടെടുക്കാൻ ട്രൂഡോയെ കച്ചമുറുക്കിയ എൻഡിപി; കനേഡിയൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; വീഴുമോ ട്രൂഡോ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യക്കെതിരെ നിലപാടെടുക്കാൻ ട്രൂഡോയെ കച്ചമുറുക്കിയ എൻഡിപി; കനേഡിയൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; വീഴുമോ ട്രൂഡോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 08:41 am IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോക്ക് തിരിച്ചടി. സർക്കാരിനെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചു. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറൽ സർക്കാരിനെ അധികാരത്തിൽ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ച പാർട്ടിയാണ് ജ​ഗ്മീത് സിം​ഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP).

സപ്ലൈ ആൻഡ് കോൺഫിഡൻസ് ഉടമ്പടിയുണ്ടാക്കി 2022 മാർച്ചിലായിരുന്നു ട്രൂഡോ സർക്കാരിന് എൻഡിപി പിന്തുണ പ്രഖ്യാപിച്ചത്. 2025 വരെയായിരുന്നു കരാർ. എന്നാൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ നയങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറവ് പറയുന്നതാണെന്നും ലിബറലുകൾ സ്വാർത്ഥരാണെന്നും വിമർശിച്ചുകൊണ്ട് പിന്തുണ പിൻവലിക്കുകയായിരുന്നു എൻഡിപി. പ്രതിപക്ഷത്തെ നേരിടുന്നതിൽ ട്രൂഡോ സർക്കാർ ദുരബലമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് ഉയരാൻ ലിബറലുകൾക്ക് കഴിയുന്നില്ലെന്നും എൻഡിപി ചൂണ്ടിക്കാട്ടി. ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെയാണ് എൻഡിപി നേതാവ് ജ​ഗ്മീത് സിം​ഗ് അറിയിച്ചത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് ട്രൂഡോ സർക്കാർ ഇന്ത്യക്കെതിരെ നിലപാടെടുത്തത് എൻഡിപിയുടെ സമ്മർദ്ദത്തെ തുടർന്ന് കൂടിയായിരുന്നു. നിലവിൽ എൻഡിപി പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ കനേഡിയൻ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. പ്രതിപക്ഷ​ കൺസർവേറ്റീവുകളെ നേരിടുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണെന്ന ആരോപണം കൂടി ഉയർത്തിയായിരുന്നു എൻഡിപിയുടെ പടിയിറക്കം.

അടുത്ത വർഷം അവസാനമാണ് കനേഡിയൻ പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടക്കുക. എൻഡിപി തിരിച്ചടി നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നേക്കും. എന്നാൽ രാഷ്‌ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രധാമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. സെപ്റ്റംബർ 16ന് ഒട്ടാവയിൽ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് കനേഡിയൻ സർക്കാരിന്റെ സഖ്യകക്ഷികളിൽ ഒരാൾ വിട്ടുപോയിരിക്കുന്നത്.

എൻഡിപിയുടെ നടപടി ട്രൂഡോ സർക്കാർ വീഴുന്നതിലേക്ക് നയിക്കില്ലെങ്കിലും പല ബില്ലുകളും ബജറ്റുകളും പാർലമെന്റിൽ പാസാക്കാനും വിശ്വാസവോട്ടുകളെ നേരിടാനും ചേംബറിലെ പ്രതിപക്ഷാം​ഗങ്ങളുടെ പിന്തുണ ട്രൂഡോയ്‌ക്ക് ഇനി കണ്ടെത്തേണ്ടി വരും.

Tags: canadaJustin TrudeaJagmeet SinghNDP
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies